ശരണാഗതൻ നിൻ പാദത്തിൽ

ശരണാഗതന്‍ നിന്‍ പാദത്തില്‍
ഇടനെഞ്ചിടറി വീഴവേ
ജ്യോതിപൂരം പൂത്തിടുമോ
നിന്‍ പൊന്നമ്പലമേട്ടിൽ
(ശരണാഗതന്‍...)

നിന്‍ മായകള്‍ ഇനി മതിയാക്കൂ
തുടര്‍‌ന്നെന്തു നാടകം നീയാടുന്നു
വീണ്ടും എന്തു വേഷം നീയേകുന്നു
സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം

എന്തെന്തു മോഹിച്ചു ഞാന്‍ - നിന്റെ
പൊന്‍‌കോവില്‍ പണി തീര്‍ക്കുവാന്‍
അവന്‍ തന്‍‌ലോകം തീര്‍‌പ്പതിനായ്
ദേവാ നിന്‍ ധനം കൊണ്ടുപോയി
ഇന്നു ന്യായമെങ്ങ് ധര്‍മ്മനീതിയെങ്ങ്
സ്നേഹസാഗരമെങ്ങ് സത്യനാദമെങ്ങ്
അവന്‍ പോകുമിടം നീയറിയുന്നില്ലയോ
ധര്‍മ്മശാസ്താവേ സര്‍വ്വവും നിന്‍‌ ലീലയോ
സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം (ശരണാഗതന്‍...)

മൂകന്റെ നാവിന്‍ തുമ്പില്‍
ഭക്തിഗാനത്തിന്‍ തേന്‍ നീ തൂവി
സ്വാമീ മൂകന്റെ നാവിന്‍ തുമ്പില്‍
ഭക്തിഗാനത്തിന്‍ തേന്‍ നീ തൂവി
എത്ര സ്വപ്നങ്ങള്‍ നീ കാണിച്ചു
പിന്നെ ദുഃഖത്തില്‍ തള്ളിവിട്ടു
ആ നന്മകളെങ്ങ് നിന്റെ പൊന്‍‌മനമെങ്ങ്
ശോധനയോ ഇതു രോധനമോ
എന്റെ സാധന പൂര്‍ണ്ണമാവുകില്ലയോ
ധര്‍മ്മശാസ്താവേ സര്‍വ്വവും നിന്‍‌ ലീലയോ
സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം
സ്വാമി തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തക അയ്യപ്പ തിന്തക സ്വാമി തിന്തകത്തോം (ശരണാഗതന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranagathan nin paadathil

Additional Info

Year: 
1993

അനുബന്ധവർത്തമാനം