പത്മരാഗപ്പടവുകൾ

വരൂ........ വരൂ......... കയറിവരൂ...  
പഥികാ‍...പഥികാ‍...
പദ്മരാഗ പടവുകള്‍ കയറി വരൂ
പഥികാ - പഥികാ - എകാന്ത പഥികാ‍.. 
പദ്മരാഗ പടവുകള്‍ കയറി വരൂ

പ്രിയദര്‍ശിനികള്‍ പ്രിയസഖികള്‍ - നിന്നെ 
പ്രമദവനങ്ങളില്‍ വരവേല്‍ക്കും
വിദ്യാധരനായികമാര്‍ നിന-
ക്കുദ്യാന വിരുന്നുനല്‍കും
അരമനയില്‍ - ഈ അരമനയില്‍
അതിഥിയായി വരൂ
പഥികാ... പഥികാ... 
(പദ്മരാഗ... )

കളഭാഷിണികള്‍ കന്യകകള്‍ - നിന്നെ
കനകാംബരമലര്‍ ചൂടിയ്ക്കും
നിന്മാനസ ചഷകത്തില്‍ ഞാ-
നുന്മാദ മധു പകരും
അരമനയില്‍ - ഈ അരമനയില്‍
അതിഥിയായിവരൂ
പഥികാ....പഥികാ.....

പദ്മരാഗ പടവുകള്‍ കയറി വരൂ
പഥികാ - പഥികാ - എകാന്ത പഥികാ‍.. 
പദ്മരാഗ പടവുകള്‍ കയറി വരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padmaraga padavukal

Additional Info

അനുബന്ധവർത്തമാനം