മൗനങ്ങൾ പോലും

മൗനങ്ങള്‍ പോലും നാദങ്ങളായ്
മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ്
മൃദുലോലം തളിരോലും വായ്മലരില്‍ തൊട്ട
പൊന്നും തേനും ആദ്യാമൃതായ്
ആലോലാം താലോലം താരാട്ടിന്നീണം

ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ്
ചാഞ്ചക്കം ഈമാറില്‍ ചേര്‍ന്നുറങ്ങ്
മൗനങ്ങള്‍ പോലും നാദങ്ങളായ്

ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു
പൂന്തളിരിനിയും ഉണര്‍ന്നപോലെ
കാതരമാമൊരുള്‍ മിഴിയാലമ്മ
കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
ഉറങ്ങുറങ്ങുണ്ണീ ഉറങ്ങുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
മൗനങ്ങള്‍ പോലും നാദങ്ങളായ്

ഏതോ ഹൃദ്സ്വന സ്പര്‍ശനമുണര്‍ത്തിയ
ഓമല്‍സ്മൃതിതന്‍ കനവുപോലെ
ശ്യാമാംബരത്തിന്‍ പൂവനിയില്‍ നിന്നും
ഊഴിയില്‍ വീണ പൊന്‍താരമല്ലേ
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
ആലോലാം താലോലം താരാട്ടിന്നീണം
ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maunangal polum

Additional Info

Year: 
1993

അനുബന്ധവർത്തമാനം