പറയാത്ത വാക്കൊരു

കണ്ണിമയെന്തേ തുടിച്ചു പോയിപറയാത്ത വാക്കൊരു വിഗ്രഹമായി

അഗ്രഹാരത്തിന്റെ കോണിൽ

ഹൃദയാദ്രിസാനുവിൽ നിന്റെ മൂക്കുത്തി തൻ

ദ്യുതിയൊരു നക്ഷത്രമായി

ദ്യുതിയൊരു നക്ഷത്രമായി

 

ആവണിപ്പൊൻവെയിൽ തൂവിരൽത്തുമ്പിനാൽ

കോലങ്ങളേതോ വരച്ചു നിൽക്കേ

എത്താ മരക്കൊമ്പിൽ ചുറ്റാനൊരുങ്ങുന്ന

പിച്ചകവള്ളി പോൽ ഞാനുലഞ്ഞു

പിച്ചകവള്ളി പോൽ ഞാനുലഞ്ഞു

കർപ്പൂര നാളങ്ങൾ മുത്തുന്ന സന്ധ്യകൾ

അഷ്ടപദീലയമാർന്നു നിൽക്കേ

അന്തരാത്മാവിലെ  തംബുരുവിൻ മൗന

നൊമ്പരമെന്തെന്നു ഞാനറിഞ്ഞു

നൊമ്പരമെന്തെന്നു ഞാനറിഞ്ഞു

 

ചന്ദനചർച്ചിത രാവുകൾ വന്നെന്റെ

നെറ്റിയിൽ ചുംബിച്ചുറക്കിയപ്പോൾ

സ്വപ്‌നങ്ങൾ മാത്രം വലിക്കുന്ന തേരിൽ നീ

നിദ്രാ നദീതടം തേടി വന്നു

നിദ്രാ നദീതടം തേടി വന്നു

അഷ്ടമംഗല്യ തളികയുമായ് വന്നു

തൃക്കാർത്തികകൾ തിരിച്ചു പോയി

വിണ്ണിലരുന്ധതി നക്ഷത്രം കാണുവാൻ

കണ്ണിമയെന്തേ തുടിച്ചു പോയി

കണ്ണിമയെന്തേ തുടിച്ചു പോയി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayatha Vakkoru

Additional Info

Year: 
2020
Lyrics Genre: 

അനുബന്ധവർത്തമാനം