സൂര്യകാന്തി പൂ വിരിയും

സൂര്യകാന്തി പൂ വിരിയും
മോഹമെന്ന താഴ്വരയിൽ
ഒരുങ്ങിയെത്തും ഓമലാളേ
എന്നു നീയെൻ സ്വന്തമാകും
പറയൂ പറയൂ എന്നു നീയെൻ സ്വന്തമാകും

സൂര്യകാന്തി പൂ വിരിയും
മോഹമെന്ന താഴ്വരയിൽ
പീലിപാകും പൊൻകിനാവേ
പറയൂ പറയൂ എന്നു നീയെൻ സ്വന്തമാകും

നിനക്കു വേണ്ടി ജനിച്ചൂ ഞാൻ
നിനക്കു വേണ്ടി തുടിച്ചൂ ഞാൻ
നിരവധി ജന്മം ഇതുപോൽ നിന്നെ
നിഴലായ് തുടരുകയല്ലോ ഞാൻ
(നിനക്കു വേണ്ടി...)

അറിയുന്നൂ ഞാൻ അറിയുന്നൂ
അനുപമമാകും ഈ ബന്ധം
അറിയുന്നൂ ഞാൻ അറിയുന്നൂ
അനുപമമാകും ഈ ബന്ധം
(സൂര്യകാന്തി...)

മാനം പന്തലൊരുക്കുന്നു
മേഘം പനിനീർ പെയ്യുന്നു
മിഴികൾ കൊണ്ട് മാലകൊരുത്ത്
നീയെൻ മാറിൽ ചാർത്തുന്നു
(മാനം...)

കേൾക്കുന്നു ഞാൻ കേൾക്കുന്നു
നിൻ മാനസമന്ത്രം കേൾക്കുന്നു
കേൾക്കുന്നു ഞാൻ കേൾക്കുന്നു
നിൻ മാനസമന്ത്രം കേൾക്കുന്നു
(സൂര്യകാന്തി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sooryakanthi pooviriyum

Additional Info

Year: 
1987

അനുബന്ധവർത്തമാനം