ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്

ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ഭാര്‍ഗ്ഗവരാമന്‍ തീര്‍ത്ത തിരുമുറ്റത്ത്
ആടിക്കാറാകാശത്തില്‍ തുടികൊട്ടുമ്പോള്‍
പാടത്ത് പാടും പെണ്ണ് പുത്തൂരം പാട്ട്

വീരന്മര്‍ വന്നു പിറന്ന നാട്
വാളൊച്ച കേട്ടു വളര്‍ന്ന നാട്
അങ്കക്കലിപൂണ്ട ചേകോന്മാര്‍ക്ക്
തങ്കത്തരിവള ചാര്‍ത്തും നാട്

ഓണപ്പൂവിളിക്കൊപ്പം തുയില്‍പ്പാട്ടുമായ്
വേടന്മാര്‍ വീടുതോറും കയറിയാടി
വേടന്മാര്‍ വീടുതോറും കയറിയാടി

മൂവടികൊണ്ടു ദേവന്‍ മുപ്പാരുമളന്നപ്പോള്‍
ചേവടി ചൂടാന്‍ തലതാഴ്ത്തി നിന്നതിനാലേ
പാതാളദേശം പുക്ക് കാരുണ്യപ്പെരുമാളേ
പാരാകെ തൃക്കണ്‍പാര്‍ക്കും
പൊന്നോണത്തിരുനാള്

പാടത്ത് കതിര്‍കൊത്തി പാറുന്ന പനങ്കിളി
പാണന്റെ വീണമീട്ടി പാടുന്ന പൊലിപ്പാട്ട്
പൊലിപൊലി പൊലിപൊലി
പൊലിപൊലി പൊലിപൊലി
(പാടത്ത്...)

തമ്പ്രാന്റെ പാടത്തെ നെല്ലെല്ലാം പൊലിപൊലി
തമ്പ്രാന്റെ കോലോത്ത് നിറപറ പൊലിപൊലി
പൊലിപൊലി പൊലിപൊലി

കോതാരിപ്പാട്ടും‌പാടി കോമാളിപ്പാളകെട്ടി
ഗോക്കളും ഗോപാലരും കൂടിക്കളിച്ചീടുന്നു
കോതാരിപ്പാട്ടും‌പാടി കോമാളിപ്പാളകെട്ടി
ഗോക്കളും ഗോപാലരും കൂടിക്കളിച്ചീടുന്നു

ആരിയനാട്ടില്‍ പിറന്നോരമ്മ
മരക്കലമേറീട്ടു വന്നോരമ്മ
കോലോത്തെ നാട്ടീലിരുന്നോരമ്മ
കോലോത്തെ തമ്പ്രാന്‍ കൊതിച്ചോരമ്മ
ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ഭാര്‍ഗവരാമന്‍ തീര്‍ത്ത തിരുമുറ്റത്ത്
ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
ഭാര്‍ഗവരാമന്‍ തീര്‍ത്ത തിരുമുറ്റത്ത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaytavum paattumennum thirumuttathu

Additional Info

Year: 
1987

അനുബന്ധവർത്തമാനം