സ്വതന്ത്രരായുള്ള അടിമകളേ

സ്വതന്ത്രരായുള്ള അടിമകളേ
പിടിച്ചോറിനു കേഴും മാനവരേ
രാത്രിയിൽ സ്വാതന്ത്ര്യം വാങ്ങിയല്ലോ
പകലിൽ അഖിലരും ഉറങ്ങിയല്ലോ
(സ്വതന്ത്രരായുള്ള...)

വന്ന സ്വാതന്ത്ര്യം എവിടേ
എന്തിന്നും അടിമകളിവിടെ
ചേരികൾ മൂടിയ നാടിതിൽ നീളെ
മനുഷ്യർ അസ്ഥിപോലായ്
ഇടംതേടിയും മാറിയും തളരുന്ന പ്രാണികൾ
കണ്ണീർ കോലങ്ങളായ്
ഇവരുടെ പേരോ പാവങ്ങളായ്
ഇൻഡ്യ വളർത്തും ചെല്ലങ്ങളായ്
ദേശീയ സ്വരങ്ങളിൽ മോചനമായ്
തെരുവിലെ നായായ് മാറിടുവാൻ
(സ്വതന്ത്രരായുള്ള...)

ചിത്തത്തിൽ അഗ്നി പടർന്നോ
രക്തത്തിൽ കരുത്തു തിളച്ചോ
ലോകം ഉണരും ഒരുനാൾ ചുവക്കും
നിശ്ചയം പുലരി വിടരും
കാണും കനവു ഫലിക്കും
തുടിക്കും കരങ്ങൾ ഉയർന്നാലറിയും
കയ്യിലും കാലിലും വിലങ്ങുകളായ്
നാം അറകളിൽ അടങ്ങിടും പന്തങ്ങളായ്
വിലങ്ങുകൾ നീക്കിടും ശക്തികളെ
മോചനഗീതം പാടുക നാം
(സ്വതന്ത്രരായുള്ള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swathanthrarayulla adimakale

Additional Info

Year: 
1986

അനുബന്ധവർത്തമാനം