വെളുത്ത വാവിനേക്കാൾ

വെളുത്ത വാവിനേക്കാൾ വെളുത്തനിറം
വിടർന്ന പൂവിനേക്കാൾ വിടർന്നമുഖം
വെളഞ്ഞൂർക്കാവിലെ കിളിമകളേക്കാൾ
കിലുങ്ങുന്ന മധുരസ്വരം - അവൾക്ക്
കിലുങ്ങുന്ന മധുരസ്വരം (വെളുത്ത..)

കുളിച്ച് കുറിയിട്ട് കൂന്തലുമഴിച്ചിട്ട്
കുവലയമിഴിയവൾ വന്നൂ - എനിക്കൊരു
തുളസി പൂങ്കുമ്പിൾ തന്നു (2)
അവളുടെ മുഖശ്രീ കമലത്തിൽ കണ്ടൂ ഞാൻ
അനുരാഗത്തിൻ സിന്ദൂരം
അനുരാഗത്തിൻ സിന്ദൂരം(വെളുത്ത..)

മനസ്സിൽ മുളയിട്ട മോഹമാം മലർമൊട്ട്
മിഴികളിൽ വിരിഞ്ഞതു കണ്ടൂ - അവളെന്റെ
യരികിൽ ദാഹിച്ചു നിന്നൂ (2)
അവളുടെയലസമാം ലജ്ജയിൽ കണ്ടൂ ഞാൻ
ഒരു മൗനത്തിൻ വാഗ്ദാനം
ഒരു മൗനത്തിൻ വാഗ്ദാനം (വെളുത്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Velutha vavinekkal

Additional Info

അനുബന്ധവർത്തമാനം