വീണേടം വിഷ്ണുലോകം

വീണെടം വിഷ്ണുലോകം 
ഞാനെന്റെ ശവം ചുമന്നു പൊണെടം 
പ്രേതലോകം (വീണെടം) 

മായ - മായ - ഈയുടുപ്പെനിക്കു തന്നതു മായ 
മായ - എടുത്തു കൊള്ളൂ ഊരിയെടുത്തു കൊള്ളൂ 
നിഴലേ - നിഴലേ - മിണ്ടാതെ കൂടെ വരും നിഴലേ 
നിന്നെയേതു ചാരായക്കടയിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ ഹ ഹ 
ചിരിവരും നിന്റെയീ അഭിനയം കാണുമ്പോൾ ചിരിവരും..ഹ ഹ (വീണെടം) 

പ്രേമം - പ്രേമം - പേടിയാണെനിക്കു നിന്നെ 
പേടി - പേടി - അകലെ നിൽക്കൂ മാറിയകലെ നിൽക്കൂ 
അഴകേ - അഴകേ സ്ത്രീ വേഷം കെട്ടി വരുമഴകേ 
നിന്നെയേതു വ്യഭിചാരത്തെരുവിൽ വച്ചിന്നു ഞാൻ കണ്ടുമുട്ടീ..ഹ..ഹ ഹ
ചിരിവരും നിന്റെയീ മൂടുപടം കാണുമ്പോൾ ചിരിവരും ..ഹ..ഹ (വീണെടം) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veenidam

Additional Info

അനുബന്ധവർത്തമാനം