പമ്മി പമ്മി വന്നേ

ആലുവാമണപ്പുറത്തെ തത്തേം തെയ്യും 
തത്തേം തെയ്യും...
മത്ത പൂത്തതും കാ പറിച്ചതും
കരിക്കരിഞ്ഞതും കൂട്ടാൻ വെച്ചതും 
നീയറിഞ്ഞോടി....
അടുത്ത വീട്ടിലെ കറുത്ത പെണ്ണേ 
മീനാക്ഷീ....
ആലുവാമണപ്പുറത്തെ തത്തേം തെയ്യും 
തത്തേം തെയ്യും...
തത്തേം തെയ്യും തത്തേം തെയ്യും...
തത്തേം തെയ്യും തത്തേം തെയ്യും...

പമ്മി പമ്മി വന്നേ...
കമ്മിത്തിന്നു നിന്നേ...
കള്ളക്കണ്ണനായവനാരാടാ...
അമ്മിക്കല്ലെറിഞ്ഞേ... 
മണ്ടക്കൊന്നു കൊണ്ടേ...
ഞൊണ്ടിക്കൊണ്ടോടിയതാരാടാ...
നല്ലോണമെല്ലാം എല്ലാം... 
തന്നാലും അയ്യയ്യയ്യേ...
കോഴിക്കൂട്ടിലാണേ കണ്ണെന്നും...
തോരാതെ ഉണ്ടായാലും...
തീരാതെ ഇല്ലേ മോഹം...
തേരോട്ടമാണേ എങ്ങെങ്ങും...
നാമെല്ലാം ഇങ്ങനെയല്ലേ
ഉണ്ടാലും നദിയില്ലല്ലേ
ചില നേരം നാവിൽ തേനില്ലേ...
പല നാളും നെഞ്ചിൽ തീയല്ലേ...

പമ്മി പമ്മി വന്നേ...
കമ്മിത്തിന്നു നിന്നേ...
കള്ളക്കണ്ണനായവനാരാടാ...
നല്ലോണമെല്ലാം എല്ലാം... 
തന്നാലും അയ്യയ്യയ്യേ...
കോഴിക്കൂട്ടിലാണേ കണ്ണെന്നും... 
നാമെല്ലാം ഇങ്ങനെയല്ലേ
ഉണ്ടാലും നദിയില്ലല്ലേ
ചില നേരം നാവിൽ തേനില്ലേ...
പല നാളും നെഞ്ചിൽ തീയല്ലേ...

ഇന്നും സ്വപ്നത്തിൽ മയങ്ങുമ്പോഴും...
നെഞ്ചം മുറിഞ്ഞ പോലെ നൊമ്പരം...
പുണ്യം മനസ്സിൽ പെയ്യുന്നെങ്കിലും...
ജന്മം കറങ്ങി വീണ പമ്പരം...
ഇല മേലേ കാറ്റത്തെങ്ങോ... 
കളിയോടം തെന്നും പോലെ....
അലയുകയായ് വെറുതേ... 
തുണയരുളിയ എന്നും നന്മകളല്ലേ...
ഈ മണ്ണിൻ തണലുകളല്ലേ...
ഉലകിനിയൊരു തറവാടാണല്ലേ...

പമ്മി പമ്മി വന്നേ...
കമ്മിത്തിന്നു നിന്നേ...
കള്ളക്കണ്ണനായവനാരാടാ...
അമ്മിക്കല്ലെറിഞ്ഞേ... 
മണ്ടക്കൊന്നു കൊണ്ടേ...
ഞൊണ്ടിക്കൊണ്ടോടിയതാരാടാ... ഹോയ്...

ഏതോ നിലാവിൽ കരഞ്ഞെങ്കിലും...
ആരോ കളഞ്ഞു പോയ പൈതലായ്...
എന്നും കണ്ണീരിൽ തുടങ്ങുമ്പോഴും...
ആരോ കാരുണ്യമായ് വന്ന പോൽ...
കളിയേകാനുണ്ടേ അമ്മ...
പതിവാണേ ഓരോ ഉമ്മ...
നുണയുക നീ മനമേ... 
ഒളി വിതറിയ തങ്കസൂര്യനുമുണ്ടേ... 
ഈ വെള്ളിത്തിങ്കളുമുണ്ടേ....
സുഖമിനിയൊരു നിധി പോലാണല്ലേ....

പമ്മി പമ്മി വന്നേ...
കമ്മിത്തിന്നു നിന്നേ...
കള്ളക്കണ്ണനായവനാരാടാ...
നല്ലോണമെല്ലാം എല്ലാം... 
തന്നാലും അയ്യയ്യയ്യേ...
കോഴിക്കൂട്ടിലാണേ കണ്ണെന്നും... 
നാമെല്ലാം ഇങ്ങനെയല്ലേ
ഉണ്ടാലും നദിയില്ലല്ലേ
ചില നേരം നാവിൽ തേനില്ലേ...
പല നാളും നെഞ്ചിൽ തീയല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pammi Pammi Vanne

Additional Info

Year: 
2007

അനുബന്ധവർത്തമാനം