മേഘങ്ങൾ

മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ  
ഓളങ്ങളിൽ താരങ്ങൾ ചിമ്മും പോലെ ഈ നാട്...
ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം
പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്..
ചിരി തൂകീടുന്നു പുഴ പാടീടുന്നു..
മഴയേകീടാനായ് മയിൽ ആടീടുന്നു..
മിഴി ചിമ്മുംന്നേരം മഴപ്പാട്ടിന്നീണം ..
നിറയുന്നെന്നിൽ നീയൊരു പൂക്കാലമായ്..
ഓ ...ഓഹോ ...

നിലാവായ് കിനാവേ നീയാണെൻ സംഗീതം..
പൊന്നാണെൻ മിന്നാണെ പുന്നാരം എൻ ഗ്രാമം..
തെളിനീരായെന്നും പനിനീരായെന്നിൽ
ഒളിവാണീടുന്നീ മഴവില്ലെൻ ഗ്രാമം...
ഒരു പൊൻനൂലിലെ മണിമുത്തല്ലയോ
ഒരു പൊൻചിലമ്പിൻ നിറസ്വരമല്ലയോ..

മേഘങ്ങൾ താളങ്ങൾ പൊൻ തീരങ്ങൾ  
ഓളങ്ങളിൽ താരങ്ങൾ ചിമ്മും പോലെ ഈ നാട്...
ആരാരോ പണ്ടേ പണ്ടേ പാടുന്ന പാട്ടിന്നീണം
പോലെന്റെ നെഞ്ചിന്നുള്ളിൽ ഈ നാട്..
ഉം ...ഉം

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mekhangal

Additional Info

Year: 
2019

അനുബന്ധവർത്തമാനം