മഴ മഴ

മഴ മഴ മഴ...മഴ മഴ മഴ
തനനനന  
മധുരിത മഴ മഴ..മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ.. മാനസത്തിൽ മഴ മഴ
മലരൊളി മഴ മഴ... പുലരൊളി മഴ മഴ...
മനമകതാരിലാകെ മോഹമേഘ മഴ മഴ
മഴവില്ലഴകായ് ...സഖി നിൻ വദനം
മയിലിൻ ചുവടായ്.. സഖി നിൻ നടനം  
മായാജാലമന്ദാരങ്ങൾ... മഞ്ഞാൽ നെയ്ത മഴ മഴ..
മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ലമഴ
തനുനിര തഴുകയായ് മഴ ..ഇത് അനുരാഗ മഴ മഴ...
മധുരിത മഴ മഴ..മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ.. മാനസത്തിൽ മഴ മഴ

മിഴിയോട് മിഴികൾ കഥചൊല്ലുവാനായ്
മൊഴിയുന്ന മകരന്ദമാരൻ മഴ...
മനമായ രാഗം പകരുന്ന യാമം
പൂമേട തീർക്കുന്ന തോഴൻ മഴ ...
മേലെ മാനത്തോപ്പിൽ നിന്നും മാലാഖയായ് മനിച്ച മഴ
മഴയിൽ മൃദുല മകരമാസമായ്  
ഇത് പൂ പൂത്ത പ്രണയമഴ....
മധുരിത മഴ മഴ..മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ.. മാനസത്തിൽ മഴ മഴ

മാലേയനദിയിൻ തീരങ്ങളിൽ ഞാൻ...
മടിമേലെ മയങ്ങുന്ന നേരം മഴ...
മൗനങ്ങളാൽ നാം അലിയുന്ന നേരം
മുരളീരവം മീട്ടി മൂളും മഴ...
കേളീമേള മുറ്റത്തിന്ന്... മാംഗല്യമായ് മുത്തുമഴ
പുഴയിലൊഴുകും മഴയിൻ നിഴലിലായ്
ഇത് തേൻതൂവി തരളമഴ...

മധുരിത മഴ മഴ..മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ.. മാനസത്തിൽ മഴ മഴ
മഴവില്ലഴകായ് ...സഖി നിൻ വദനം
മയിലിൻ ചുവടായ്.. സഖി നിൻ നടനം  
മായാജാലമന്ദാരങ്ങൾ... മഞ്ഞാൽ നെയ്ത മഴ മഴ..
മേലെ നീല വാനിൽ നിന്നും എന്നിൽ നെയ്ത മുല്ലമഴ
തനുനിര തഴുകയായ് മഴ ..ഇത് അനുരാഗ മഴ മഴ...
മധുരിത മഴ മഴ..മധുമയ മഴ മഴ
മധുമൊഴിയായ രാവിൽ.. മാനസത്തിൽ മഴ മഴ

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha mazha

Additional Info

Year: 
2019

അനുബന്ധവർത്തമാനം