ഒന്നും മിണ്ടാതെ

നാനാനാനാ.. ഉം... നാനാനാനാ..
ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി...
കാലം കൈതന്നു മായുന്നുവോ..
വിങ്ങൽ തീരാതെ പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ...
ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ
തുണതൻ ചിറകെല്ലാം വിഹഗമായിനി ...
തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ
വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..
തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ
വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..   
ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി...
കാലം കൈതന്നു മായുന്നുവോ..

വേനൽ ചുരമേറി അലയും വഴിയേ നിൻ
തൂവൽ തണലാകാൻ ഹൃദയം പിടയുന്നേ..
ചെറു ചുടുകനലായ് ഉരുകിടുമകമേ..
ഇതുവരെയറിയാ ഒരു തരിവിരഹം  
നീയൊരാളുയിരിൽ.. മിന്നുന്നു മെല്ലെ..
ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി...
കാലം കൈതന്നു മായുന്നുവോ..
വിങ്ങൽ തീരാതെ പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ...

ഹോ.. ഈയൽ ശലഭംപോൽ തനിയെ പിടയാതെ
തീയിൽ പൊലിയാതെ ഉയരൂ ഉയരെ നീ
പ്രിയമൊരു കനവാം പരിചിത നിനവോ..
തെരുതെരെ വിരിയേ കരളിലെ വനിയിൽ
നീയൊരാളിനിയെൻ കണ്ണാളം പോലെ...
ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണേകി...
കാലം കൈതന്നു മായുന്നുവോ..
വിങ്ങൽ തീരാതെ പെയ്യാനാകാതെ
എന്തോ വല്ലാതെ നീറുന്നുവോ...
ഇരുളിൻ മരുവൊന്നിൽ മുറിയും മൊഴിയോടെ
തുണതൻ ചിറകെല്ലാം വിഹഗമായിനി ...
തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ
വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..
തമസ്സിന്റെ മണിത്താഴിട്ട മനസ്സാകെയിതാ
വരയ്ക്കുന്നു ജലഛായത്തിലുഷസ്സേ നിന്നെ ഞാൻ..
ഉം...ഉം ...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnum MIndathe

Additional Info

Year: 
2019

അനുബന്ധവർത്തമാനം