ഞാനൊരു തൈതരാം

ഞാനൊരു തൈ തരാം ഈ കുമ്പിളില്‍
മഴയാ കാറ്റിനോടോതി (2)
ഞാനാമധുരം പകരാം മണ്ണില്‍
പോകുംവഴി കാറ്റോതി
മണലൊരു പുഴയായ് ഒഴുകാന്‍ വെമ്പീ
മണ്ണാ നാമ്പിനെ പുല്‍കീ...
നഭസ്സോ കണ്ണീര്‍തേവി...

മണ്ണിലൊരായിരം നന്മകള്‍ നട്ടിട്ട്
ഓര്‍മയായ് മാഞ്ഞുപോയോരെ
പൂമരക്കാടുകള്‍ വിടരും മുന്‍പെ
വേരായി പോയ് മറഞ്ഞോരെ
മധുരമാമീമരത്തണലിലൊരിത്തിരി
നേരമിരിക്കാന്‍ കൊതിച്ചവരെ...
പകരമായ് എന്തുഞാന്‍ നല്‍കിടുമീ മണ്ണില്‍
ഒരുകൈ തൈകളല്ലാതെ...
ഒരുകൈ തൈകളല്ലാതെ...
ഞാനൊരു തൈ തരാം ഈ കുമ്പിളില്‍
മഴയാ കാറ്റിനോടോതി (2)

നന്മകളായിരം വിത്തുവിതച്ചിട്ട്
നാളയെ കാത്തുവെയ്ക്കും ഞാന്‍
പൂത്തുതളിര്‍ത്തിടും ആമരച്ചില്ലകള്‍
ആകാശമാക്കുമാ കിളികള്‍
ഇവിടെയെന്‍ സുഗന്ധമുണ്ടെന്നൊരു പൂക്കാലം
തണലുകള്‍ തോറും പാടിപ്പറഞ്ഞിടും
കരിയുന്ന വേനലില്‍ ആരോ വിരുന്നിടും
അവരെന്റെ തണലില്‍ തളിര്‍ക്കും...
അവരെന്റെ തണലില്‍ തളിര്‍ക്കും...

(നന്ദി : വരികൾ അജേഷ് ചന്ദ്രൻ FB Page Direct)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru thaitharam

Additional Info

Year: 
2019

അനുബന്ധവർത്തമാനം