നോവിന്റെ

നോവിന്റെ കായൽക്കരയിൽ.. തനിയേ.. തേങ്ങുന്നു.. 
ആരാരുമില്ലാ കൂടെ.. ഇരുളായ്‌ മാറും വിധിയിൽ.. 
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം.. 
ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം..  
മഴനീർ മണിപോൽ ഹൃദയം ശിഥിലം.. 
സ്മൃതിതൻ കനലിൽ എരിയും വിധുരം.. 

തേൻ മൊഴികളാൽ മുറിയുമാ.. മനം.. 
ഞാൻ തഴയവേ നിറയുമാ.. മിഴികൾ.. 
ജനനീഹൃദയം.. ഉരുകീ അറിയാതെ ഞാൻ  
ഇനിയോ ശിലപോൽ.. ഉറയേ...

നോവിന്റെ കായൽക്കരയിൽ.. തനിയേ.. തേങ്ങുന്നു.. 
ആരാരുമില്ലാ കൂടെ.. ഇരുളായ്‌ മാറും വിധിയിൽ.. 
ഉതിരുന്ന ബാഷ്പധാരയിൽ നിറഞ്ഞു നിൻ മുഖം.. 
ഇനിയേതു തീരമേകിടും വിമൂകസാന്ത്വനം..

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Novinte

Additional Info

Year: 
2019

അനുബന്ധവർത്തമാനം