ഓണപ്പൂങ്കാറ്റിൽ

ഓണപ്പൂങ്കാറ്റിൽ ആടിപ്പാടി പാടിയാടി
തോണി പോയ്
കാണാത്തീരങ്ങൾ ചെന്നുകണ്ടീടാൻ
കണ്ടു വന്നീടാൻ തോണി പോയ്
കരയാകെ പൊൻവെയിലേകും
കോടിയുടുത്തല്ലോ
കരളാകെ ധിംധിമിതിന്താ
മേളമുയർന്നല്ലോ
ഒരുമിച്ചു തുഴയെറിയാം കൂട്ടാരേ
ഒരുമിച്ചു തുഴയെറിയാം കൂട്ടാരേ

ഓടിയെത്തുന്ന ആവണിക്കാറ്റിൽ
മിന്നുംപൊന്നും കെട്ടാതെതന്നെ
ഓളം കൊട്ടുന്ന താളത്തിനൊപ്പം
തെയ്തെയ് തിത്തൈ പൂന്തോണി ആടി
പൂങ്കാറ്റേ നീയറിഞ്ഞോ
ഇന്നാണേ പൊന്നോണം
പൊന്നോണം പൊന്നോണം പൊന്നോണം
(ഓണപ്പൂങ്കാറ്റിൽ...)

ഓളമിടുന്ന തോണിപ്പടവിൽ
നാണം നൽകും പൂ വാരിച്ചൂടി
നാണമൂറുന്ന പൂമിഴിയാലെ
ദൂരെയെങ്ങോ ആണാളെത്തേടും
പെണ്ണാളേ പൂമകളേ
ഇന്നാണോ കല്യാണം
കല്യാണം കല്യാണം കല്യാണം
(ഓണപ്പൂങ്കാറ്റിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onappoonkaattil

Additional Info

Year: 
1984

അനുബന്ധവർത്തമാനം