ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

സ്വാമിയേയ് ശരണമയ്യപ്പാ
രക്ഷാകരനേയ് ശരണമയ്യപ്പാ
അനുപമമൂർത്തേയ് ശരണമയ്യപ്പാ
പ്രണവസ്വരൂപനേയ് ശരണമയ്യപ്പാ
ഗുരുവരപൂജിതനേയ് ശരണമയ്യപ്പാ
ജ്യോതിർമയനേയ് ശരണമയ്യപ്പാ

ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
തൊഴുതുണർന്നിടും മനസ്സു തെളിഞ്ഞിടും ശബരിമലവാസാ
ഹൃദയം കവർന്നിടും പ്രഭയിൽ വിളങ്ങിടും ശബരിഗിരിനാഥാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കല്ലും മുള്ളും കാലിനു മെത്ത
ഉള്ളിൽ മിന്നും നിന്നുടെ രൂപം
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
മഞ്ജുളരൂപാ ശരണം പൊന്നയ്യപ്പാ
ശ്രീമണികണ്ഠാ ശരണം പൊന്നയ്യപ്പാ

ശിരസ്സിൽ പാപത്തിൻ ചുമടുമായ്
പുണ്യമലകൾ കയറുന്നു
കളഭ സുരഭില വഴിയിലൂടെ നിൻ സവിധമണയുന്നു
മുടന്തി നീങ്ങിടും...കാലുകൾതൻ
മുടന്തി നീങ്ങിടും കാലുകൾതൻ
ശക്തിയായവനേ
തമസ്സിൽ മുങ്ങിടും കണ്ണുകൾതൻ കാഴ്ച്ചയായവനേ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കല്ലും മുള്ളും കാലിനു മെത്ത
ഉള്ളിൽ മിന്നും നിന്നുടെ രൂപം
സ്വാമി ശരണം ശരണം പൊന്നയ്യപ്പാ
മഞ്ജുളരൂപാ ശരണം പൊന്നയ്യപ്പാ
ശ്രീമണികണ്ഠാ ശരണം പൊന്നയ്യപ്പാ

കരളിലുരുകുന്ന ദുഃഖമൊക്കെ നിൻ
നടയിൽ വെയ്ക്കുന്നു
മകരസംക്രമ മധുരദർശന സുകൃതം നേടുന്നു
ഊമകൾതൻ....നാവിലാദ്യ
ഊമകൾതൻ നാവിലാദ്യ നാദമായവനേ
ഇരുളുറങ്ങിടും മാനസത്തിൽ ജ്ഞാനമായവനേ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

സ്വാമിയേയ്... ശരണമയ്യപ്പാ
ഹരിഹരസുതനേയ്.... ശരണമയ്യപ്പാ
സത്യമായ പൊന്നു പതിനെട്ടാം പടിയേയ്... ശരണമയ്യപ്പാ

ഒന്നാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
രണ്ടാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
മൂന്നാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
നാലാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
അഞ്ചാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
ആറാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
ഏഴാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
എട്ടാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
ഒൻപതാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പത്താം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനൊന്നാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പന്ത്രണ്ടാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിമൂന്നാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനാലാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനഞ്ചാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനാറാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനേഴാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
പതിനെട്ടാം തിരുപ്പടി - ശരണം പൊന്നയ്യപ്പാ
സ്വാമിയേയ് ശരണമയ്യപ്പാ
കർപ്പൂരജ്യോതിയേയ് ശരണമയ്യപ്പാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranamayyappa swamy saranamayyappa

Additional Info

Year: 
1984

അനുബന്ധവർത്തമാനം