ദൂരെ

ദൂരെ.. ദൂരെയൊരു മേഘം...
പ്രണയവര തീരം.. തേടിയലയുന്നു എൻ ഹൃദയവുമായ്  
കനവിലെ തേൻ മൊഴികളെ മാരിയായ് ചൊല്ലാൻ  
നിൻ വഴികളെ ആദ്യമായ് കാണാൻ..
കുളിർ പൂക്കളാൽ നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
നിൻ ലോലമാം മെയ് മൂടുവാൻ..
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ

ഈ മൗനത്തിന്നാഴം തന്നതാരോ ആരോ...
ഈ മായാത്ത നാണം നിന്നിലെന്തേ സഖീ...
എന്നുൾവീഥിയിൽ ഈ നിമിഷം വരെ
നിറഞ്ഞ മൃദുതരമാം വെൺമലരുകളേ
നിന്നിലേകിടാം ജീവനേ....
 
കനവിലെ തേൻ മൊഴികളെ മാരിയായ് ചൊല്ലാൻ  
നിൻ വഴികളെ ആദ്യമായ് കാണാൻ
കുളിർ പൂക്കളാൽ നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ
നിൻ ലോലമാം മെയ് മൂടുവാൻ
ഒരു മനമായ് ചേരുവാൻ നേരമായ് ..ഓമലേ

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore

Additional Info

Year: 
2019

അനുബന്ധവർത്തമാനം