സഞ്ചാരമായ്

സഞ്ചാരമായ്.. സഞ്ചാരമായ് സഞ്ചാരമായ് ജീവിതം
അലഞ്ഞോടിയും ഞൊറിഞ്ഞാടിയും...
വെയിൽ ചില്ലയിൽ ജീവിതം....
ഈ.. പാതയിൽ തീ പാതയിൽ നിൻ തേടലായ് ജീവിതം
പൊടിക്കാറ്റിലെ മലർതെല്ലുപോൽ
പറന്നോടുമീ ജീവിതം....
നിഴൽ പോലൊന്നു ചേർന്നേ.... നമ്മൾ
ഷഹറിനിരു കരയിലെവിടെ വഴി
താനേ നോവു മൂടി നമ്മൾ....
ഗസലിനൊരു വരിയിൽ അലിയുമിനി
റൂഹിൽ തന്നെ വാഴും രിസ്‌താ
തേടിപ്പോകും ഓരോ ധൗവരാ....
തുടരുകയോ….

സഞ്ചാരമായ്.. സഞ്ചാരമായ് സഞ്ചാരമായ് ജീവിതം
അലഞ്ഞോടിയും ഞൊറിഞ്ഞാടിയും...
വെയിൽ ചില്ലയിൽ ജീവിതം....

മീനാരവും മുകൾ ചിത്രവും തേടും മുഖം നമ്മുക്കേകുമോ
വാടുന്നൊരെൻ മിഴിപ്പീലിയിൽ..
വാത്സല്യമേ കുളിർ പെയ്തുവോ...
വിഷാദങ്ങൾ മറഞ്ഞെങ്ങോ മുകിൽമാല പോലവേ
അകക്കണ്ണിൻ തെളിഞ്ഞേതോ ദിശാസൂചിക

സഞ്ചാരമായ്.. സഞ്ചാരമായ് സഞ്ചാരമായ് ജീവിതം
അലഞ്ഞോടിയും ഞൊറിഞ്ഞാടിയും...
വെയിൽ ചില്ലയിൽ ജീവിതം....
ഈ.. പാതയിൽ തീ പാതയിൽ നിൻ തേടലായ് ജീവിതം
പൊടിക്കാറ്റിലെ മലർതെല്ലുപോൽ
പറന്നോടുമീ ജീവിതം....
നിഴൽ പോലൊന്നു ചേർന്നേ.... നമ്മൾ
ഷഹറിനിരു കരയിലെവിടെ വഴി
താനേ നോവു മൂടി നമ്മൾ....
ഗസലിനൊരു വരിയിൽ അലിയുമിനി
റൂഹിൽ തന്നെ വാഴും രിസ്‌താ
തേടിപ്പോകും ഓരോ ധൗവരാ....
തുടരുകയോ….

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sancharamay

Additional Info

Year: 
2018

അനുബന്ധവർത്തമാനം