പൂനിലാവേ

പൂനിലാവേ പുലരിമഞ്ഞിൻ ചില്ലുവാതിൽ കണ്ടുവോ
സ്നേഹസൂര്യന്റെ അരുണനാളം നിന്റെയുള്ളം തേടിയോ
എൻ പൊൻദീപമായ് നിന്നെ കാണുന്നു ഞാൻ...
ഇന്നൊന്നാകുവാൻ ഉള്ളിൽ മോഹിപ്പൂ ഞാൻ
എന്ടുയിരേ വെൺതിങ്കൾ ചിരിയേ
തേനഞ്ചും മൊഴിയിൽ നിൻ കൊഞ്ചൽ കുളിരോ  
എൻ കാതൽ ഒളിയേ വെൺതൂവൽ കിളിയേ
ആരോരും കാണാതെ നിൻ കനവുകളൊന്നായ്
എഴുതാം ഞാൻ....

ഈ പാട്ടിൻ പ്രണയമെന്നിൽ നീ പകർന്ന വരമായ്
ഈ കാറ്റിൽ ഹൃദയമേതോ തണുവണിഞ്ഞ മലരായ്
ദൂരെ പോരെ  തോഴി നീയെന്നിണ നിഴലായ്..
ഇന്നെൻ ജീവപുണ്യം...നീയായ്‌ തീർന്നതല്ലേ
എൻ പൊൻദീപമായ് നിന്നെ കാണുന്നു ഞാൻ...
ഇന്നൊന്നാകുവാൻ ഉള്ളിൽ മോഹിപ്പൂ ഞാൻ
എന്ടുയിരേ വെൺതിങ്കൾ ചിരിയേ
തേനഞ്ചും മൊഴിയിൽ നിൻ കൊഞ്ചൽ കുളിരോ  
എൻ കാതൽ ഒളിയേ വെൺതൂവൽ കിളിയേ
ആരോരും കാണാതെ നിൻ കനവുകളൊന്നായ്
എഴുതാം ഞാൻ....

പൂനിലാവേ പുലരിമഞ്ഞിൻ ചില്ലുവാതിൽ കണ്ടുവോ
സ്നേഹസൂര്യന്റെ അരുണനാളം നിന്റെയുള്ളം തേടിയോ
എൻ പൊൻദീപമായ് നിന്നെ കാണുന്നു ഞാൻ...
ഇന്നൊന്നാകുവാൻ ഉള്ളിൽ മോഹിപ്പൂ ഞാൻ
എന്ടുയിരേ വെൺതിങ്കൾ ചിരിയേ
തേനഞ്ചും മൊഴിയിൽ നിൻ കൊഞ്ചൽ കുളിരോ  
എൻ കാതൽ ഒളിയേ വെൺതൂവൽ കിളിയേ
ആരോരും കാണാതെ നിൻ കനവുകളൊന്നായ്
എഴുതാം ഞാൻ....

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonilave

Additional Info

Year: 
2019

അനുബന്ധവർത്തമാനം