പുതു ചെമ്പാ

പുതു ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചൊക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ...
കുരുക്കുത്തി വിടർന്ന കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ല് കുത്തി

പമ്മിപതുങ്ങുന്ന പാൽപ്പുഴപോലെ
ഉള്ളിൽ തുളുമ്പി നീ അലയഴകായി
കളിയാടിയെന്നിലേറ്റ രാഗമേ
കള്ളക്കണ്ണിറുക്കും കന്നിവെയിലെ
വിതയെന്നുവന്നുചേരുമെന്നു കാക്കും
പാടമാണെൻ നെഞ്ചു കുയിലേ
പ്രേമ ചേമ്പാവിൻ വിത്തെറിഞ്ഞ്
ചേറിൽ നമിച്ച് നിന്ന് ഞാറ് കാത്ത് ചോറ് കാത്ത് ചേല കാത്ത്
പുതു ചെമ്പാ നെല്ലുകുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ

ഓ എണ്ണിപ്പറയുന്ന പരിഭവമാകെ
മണ്ണിലെഴുതുന്നു നഖമുനയാലെ
പെരുന്നാളലിഞ്ഞ വാനിലൂടവേ
പുണ്യം പൂത്തുലഞ്ഞ തിങ്കളാണ് നീ
കുളിരാർന്ന് താഴെ നിന്ന് നിന്നെ നോക്കും
കുഞ്ഞുമഞ്ഞുതുള്ളിയാണ് ഞാൻ
നാളെ നേരം പുലർന്നു ചെന്ന്
കാലം കനിഞ്ഞു പിന്നെ കൂടെയൊന്നു ചേർന്ന് നിന്ന് താലി തന്ന്

പുതു ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
ചൊക ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ
തരിപൊന്നു മിന്നുമാ കണ്ണിലെ
തിരിനീട്ടി വന്നു നീ ഇന്നലെ...
കുരുക്കുത്തി വിടർന്ന കരയ്ക്കെത്തി
കുണുങ്ങി മിഴിയെത്തിപൊത്തി കളിച്ചു നീ നിന്നെ
പുതു ചെമ്പാ നെല്ല് കുത്തി
ചിരിച്ചുലയുന്ന തരിവളയണിഞ്ഞു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthu chemba

Additional Info

Year: 
2018

അനുബന്ധവർത്തമാനം