കരിനീല കണ്ണാ

       കരിനീല കണ്ണാ കണ്ണാ
       കരിവണ്ട്‌ പറക്കും കണ്ണാ
       കണ്ണാടി കവിളിണ കൊണ്ട്‌
       കറക്കും പെണ്ണാ

      കടമിഴിയിൽ പൊന്നാ പൊന്നാ
      വല വീശി  വിരിച്ചൊരു കണ്ണാ
      കയറൂരി എറിഞ്ഞെൻ ചങ്ക്‌
      പറിക്കും പെണ്ണാ

      ഇനി ഇല്ലാതാകും വല്ലാതായത്‌
      നിന്നെ കണ്ടാലെ
      ഇവൾ അല്ലാതാരും കൊള്ളാതാകും
      മുന്നിൽ വന്നാലെ

      നിന്നെ കണ്ടപ്പന്ന് തന്നെ
      മുന്നിൽ നിന്നപ്പന്ന് തൊട്ടെ
      ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ
      ഞാൻ ആണെ

      നീ അവിടെ ഞാൻ ഇവിടെ
      രണ്ട്‌ പേരും ഒന്നാണേ
      പാതിരയിൽ പൂ വിരിയെ നാമിവിടെ
      ഒന്നായ്‌ ഒന്നിച്ചേർന്നിരുന്നവളെ
      നാണം കോരി നിന്നവളെ
      അതിനെല്ലാം വിട്ടിട്ടെന്നെ
      നോക്കീട്ടോടി വന്നവളെ

      ഇവെനെന്തൊരു തള്ളാ
      ഇവെനെ എന്തിനു കൊള്ളാം
      നീ എന്തിനു വെയിലും മഴയും
      കൊള്ളുന്നയ്യാ .....

      ഇനി ഇല്ലാതാകും വല്ലാതായത്‌
      നിന്നെ കണ്ടാലെ

      ഇവൾ അല്ലാതാരും കൊള്ളാതാകും
      മുന്നിൽ വന്നാലെ

      Life ഇല്ലാ  Life ഇല്ലാ
      നിന്റെ മാറിൽ ഒരു തരി ഇടം അത്‌ മതി
      Nice ആയിട്ടെന്റെ കൂടെ ഇനി            
      വരുവെങ്കിൽ അത്‌ മതി
      വരവായി ഇനി നിന്നെ തഴുകാനായി
      അതിനു അനുമതി പലകുറി
      തന്നിട്ടെന്നെ കൊല്ലാനായിട്ടോടി
      വന്നവളെ

      ഇവൻ എന്തൊരു ഊള
      എന്ത്‌ കൂതറയാടാ
      എടാ നാണോം മാനോം ഇല്ലാത്തവനേ
      പോടാ

      ഇനി ഇല്ലാതാകും വല്ലാതായത്‌
      നിന്നെ കണ്ടാലെ
      ഇവൾ അല്ലാതാരും കൊള്ളാതാകും
      മുന്നിൽ വന്നാലെ

      നിന്നെ കണ്ടപ്പന്ന് തന്നെ
      മുന്നിൽ നിന്നപ്പന്ന് തൊട്ടെ
      ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ
      ഞാൻ ആണെ

      കരിനീല കണ്ണാ കണ്ണാ
      കരിവണ്ട്‌ പറക്കും കണ്ണാ
      കണ്ണാടി കവിളിണ കൊണ്ട്‌
      കറക്കും പെണ്ണാ

      കടമിഴിയിൽ പൊന്നാ പൊന്നാ
      വല വീശി  വിരിച്ചൊരു കണ്ണാ
      കയറൂരി എറിഞ്ഞെൻ ചങ്ക്‌
      പറിക്കും പെണ്ണാ

      ഇനി ഇല്ലാതാകും വല്ലാതായത്‌
      നിന്നെ കണ്ടാലെ
      ഇവൾ അല്ലാതാരും കൊള്ളാതാകും
      മുന്നിൽ വന്നാലെ

      നിന്നെ കണ്ടപ്പന്ന് തന്നെ
      മുന്നിൽ നിന്നപ്പന്ന് തൊട്ടെ
      ഉള്ളിന്റുള്ളിൽ ചേർത്ത്‌ വെച്ചവനാണെ
      ഞാൻ ആണെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karineela Kanna

Additional Info

Year: 
2018

അനുബന്ധവർത്തമാനം