യുദ്ധം കുരിശുയുദ്ധം

യുദ്ധം കുരിശുയുദ്ധം
മനസ്സില്‍ പുതിയൊരു യുദ്ധം
സങ്കരഭൂമിയില്‍ ഗദ്ഗദമോടെ
പോരാടുന്നു പ്രാണന്‍
(യുദ്ധം...)

ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍
ഓടി നടക്കുന്നു
ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ
ചങ്ങല വീഴുന്നു -ചങ്ങല വീഴുന്നു
(യുദ്ധം...)

ചോര മണക്കും നാളുകള്‍ മൂകം
വീണു മരിക്കുന്നു
വേദന വിങ്ങും ചേതനയാകേ
കൂരിരുള്‍ മൂടുന്നു -കൂരിരുള്‍ മൂടുന്നു
(യുദ്ധം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yudham kurissuyudham

Additional Info

Year: 
1984

അനുബന്ധവർത്തമാനം