മഴപെയ്തു മാറാതെ

മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽ പടലങ്ങളേ 
ദാഹിച്ചു നിൽക്കുന്ന വേഴാമ്പൽപ്പക്ഷി ഞാൻ
ഓർക്കുക വല്ലപ്പോഴും
മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽ പടലങ്ങളേ 

സൂര്യനെ മറച്ചു നീ അഹന്തയായ്‌ നിൽക്കാതെ
പൊഴിയൂ നീയെന്നിലെ ദാഹം തീർക്കൂ
അമ്മയാം ആഴിയെ മറന്നു നീ നിൽക്കാതെ
അകതാരിൽ സ്നേഹമായ്‌ വിരുന്നു വരൂ 

എവിടേയ്ക്കു പോകുന്നു എന്നെത്തനിച്ചാക്കി
നീറുന്ന മാനസം കാണുകില്ലേ 
ക്ഷമയോടെ നിൽക്കുന്ന എന്നെ നീ കൈവിട്ടു
പോകല്ലേ ദൂരേയ്ക്കു മഴമേഘമേ
മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽ പടലങ്ങളേ 

അമ്മയാം ആഴിയിൽ അണയുവാനായി
ഒരുപാടു വഴികളുണ്ടിവിടെ
വൈകാതെ വന്നു നീ എൻ ദാഹം തീർത്തു
അമ്മയാം ആഴിയെ പുൽകൂ വേഗം
മഴപെയ്തു മാറാതെ മാനത്തു നിൽക്കുന്ന
കാർമുകിൽ പടലങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha peythu marathe

Additional Info

Year: 
1981

അനുബന്ധവർത്തമാനം