തുമ്പപ്പൂ ചോറു വേണം - pathos

തുമ്പപ്പൂ ചോറു വേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച്
ചന്തത്തിലൊരുക്കേണം -നമ്മള്‍
അമ്മയ്ക്കൊരമൃതേത്ത്

തുമ്പപ്പൂ ചോറുവേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച്
ചന്തത്തിലൊരുക്കേണം -നമ്മള്‍
അമ്മയ്ക്കൊരമൃതേത്ത്

നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യ്
ഈ ജന്മപുണ്യത്തിന്‍ കുളിർതൈര്
എന്നും നമ്മൾക്ക് മധുരിക്കുവാനായ്
അമ്മതന്‍ പുഞ്ചിരി പാല്പായസം

ഓമനക്കുട്ടന്റെ കനവുകൾതൻ
താരിലും തളിരിലും കണ്ണീര്
മൗനദുഃഖങ്ങൾ എന്നിൽ നിറയ്ക്കും
മോഹഭംഗത്തിൻ പെരിയാറ്

തുമ്പപ്പൂ ചോറു വേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ട് തങ്കത്തളിക വച്ച്
ചന്തത്തിലൊരുക്കേണം -നമ്മള്‍
അമ്മയ്ക്കൊരമൃതേത്ത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbappoo choru venam

Additional Info

Year: 
1984

അനുബന്ധവർത്തമാനം