കന്നിമലരേ പുണ്യം പുലർന്ന

കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ
നിൻ മൊഴിയുള്ള വീണയിൽ നിന്നും
ഇനി ഉണർന്നിടും പുതിയൊരു രാഗം
എന്നുള്ളിൽ നിറയും ഭാവുകം
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ

മുദ്രയണി മണിമോതിരം വിരലിൽ ചാർത്തിയും
മുല്ലമലരണിമാലകൾ മുടിയിൽ ചൂടിയും
മുത്തുകൊഴിയുന്ന നാണമോടെ പദങ്ങൾ ഊന്നിയും
പൊന്നിൻ കതിർമണിവീഥി പോകും
പടികളേറിയും
ദേവതപോൽ വന്ന സൗന്ദര്യമേ
വീടിന്നൈശ്വര്യമേ മധുരദർശനമേ
നീ താലമേന്തി മുന്നിൽ നില്ക്കും ഈ വേളയിൽ
ആശംസകൾ
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
മനം കൊതിച്ച നാൾ വന്നിതാ

സുമംഗല കുങ്കുമം നിന്നിൽ മേവണം
എന്നും ഇവളുടെ വീഥികൾ നിന്നാൽ തെളിയണം
വാക്കിൽ പൊതിയുന്ന സ്നേഹമല്ല ഇവൾതൻ പ്രാണനിൽ
വാക്കിലൊതുങ്ങുന്ന വാക്യമല്ല ഇവൾതൻ കൺകളിൽ
നിന്നരുകിൽ ഏഴും മൗനക്കുയിൽ ഇവൾക്കാലംബമായ് ഇനി നിന്റെ കൈകൾ
നീ എന്നുമെന്നും കാത്തിടേണം നിൻ ദേഹമായ് നിൻ ദേഹിയായ്
കന്നിമലരേ പുണ്യം പുലർന്ന പൊന്നുമകളേ
സുമംഗലിയായ് നീ വാഴണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannimalare

Additional Info

Year: 
1983

അനുബന്ധവർത്തമാനം