സുദർശനയാഗം തുടരുന്നു

ഓം നമോ നാരായണായ നമഃ

സുദർശനയാഗം തുടരുന്നു
പുരന്ദരഹൃദയം പിടയുന്നു
ഭരദ്വാജമുനിയുടെ പര്‍ണ്ണശാലയില്‍
ഹരിനാമം സുധയായ് ഒഴുകുന്നു
സുദര്ശന യാഗം തുടരുന്നു

ഗുരുര്‍‌ബ്രഹ്മഃ ഗുരുര്‍‌വിഷ്ണു
ഗുരുര്‍‌ദ്ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍‌ പരഃബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ

ആതിഥേയ നമസ്തുഭ്യം
പ്രതീത മമ ഭാസ്കര

ഉപനയനത്തില്‍ ചൈതന്യമുണര്‍ന്നു
ഗുരുവിന്റെ വചസ്സുകള്‍ അനുഗ്രഹം ചൊരിഞ്ഞു
വിധിയും വിഹിതവും അറിയും പൊരുളോ
വിറകൊടിയ്ക്കുന്നു തളിരിളം കൈയ്യാല്‍
പൂവിരല്‍ ‌ശ്രീപാദം തലോടുന്നുവോ
ഭൂമാതാവിനെ ഓര്‍ക്കുന്നുവോ

കല്‌പാന്തമഗ്നിവര്‍ഷത്തിനായ് ഋഷികളെ
കര്‍മ്മാന്ധകാരത്തില്‍ മൂടുന്നതോ
അഷ്ടഗന്ധം പുകയുമാ യാഗശാലയില്‍
വൃഷ്ടിക്കു കൈതൊഴും മണിധൂമപടലങ്ങളോ
സൃഷ്ടിയും ശക്തിയും നിലതെറ്റിനില്‍ക്കുന്നൊ-
രരുണോദയങ്ങളാണോ
അതലവും വിതലും സുതലവും തെളിയുമീ
ബലിപീഠമണയുന്നതോ ഓം ഓം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sudarsanayagam thudarunnu

Additional Info

Year: 
1983

അനുബന്ധവർത്തമാനം