തകതാരോം

തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,
തകതാരോം തകതാരാരോം,

വമ്പ് ചുഴറ്റി വരമ്പ് മുറിച്ച് 
നമ്മളുദിച്ചൊന്നുവിതച്ച്
വരിയെല്ലാമൊത്തുപിടിച്ചാത്താളം തേവും പാട്ടെറിയാം
തകതാളം തേവും പാട്ടെറിയാം

||തകതാരോം തകതാരാരോം||

ഇന്നോളം ചൊന്നുപതിഞ്ഞൊരു മണ്ണിലെയീറൻ പാട്ടാണേ..
കുന്നോളം കണ്ട കിനാവിലുറഞ്ഞുയരുന്നൊരു പാട്ടാണേ...(2)

||തകതാരോം തകതാരാരോം||

കടലോളം കണ്ടു മദിക്കാനരികത്തായൊരു
കരയുണ്ടേ..(2)
കരയോളം നട്ടുനനച്ചു വളർന്നു പടർന്നോരിടമുണ്ടേ..(2)

||തകതാരോം തകതാരാരോം||

എരിവേനൽ തീയെറിയുമ്പോൾ
മഴ പെയ്യുന്നൊരു മരമുണ്ടേ..(2)
കനലെരിയും കഥ പറയുന്നൊരു സമരമരത്തിൻ ചൂടുണ്ടേ..(2)

||തകതാരോം തകതാരാരോം||

ഇടമുറിയാതൊരു മഴ പെയ്തേ,
മട മുറിയാത്തൊരു മനമുണ്ടേ..(2)
നാമൊത്തു കിനാവിൻ കതിരുകൾ 
കൊയ്തു നടന്നതുമീ വഴിയേ.. (2)

||തകതാരോം തകതാരാരോം||

 

Lyrics & Details :Muzik247

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaka Tharom

Additional Info

Year: 
2018

അനുബന്ധവർത്തമാനം