കുണുക്കിട്ട കോഴി

കുണുക്കിട്ട കോഴികുളക്കോഴി
കുന്നുംചരിവിലെ വയറ്റാട്ടി
നീകേട്ടോ നീകേട്ടോ
കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
കന്നിച്ചെമ്പരത്തീ
(കുണുക്കിട്ട..)

കാവളം കിളികള്‍ കുരവയിട്ടു അന്നു
കാവതിക്കാക്കകളാര്‍പ്പിട്ടു
പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
പൊന്നും വയമ്പും കൊണ്ടുവന്നൂ
തെയ്യാരേ - തെയ്യാരേ - തെയ്യാരേ
(കുണുക്കിട്ട..)

കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
തെയ്യാരേ - തെയ്യാരേ - തെയ്യാരേ
(കുണുക്കിട്ട..)

മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
തെയ്യാരേ - തെയ്യാരേ - തെയ്യാരേ
(കുണുക്കിട്ട..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunukkitta kozhi

Additional Info

അനുബന്ധവർത്തമാനം