സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ

ആ...
സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ
ഗന്ധര്‍വ സുന്ദരികള്‍
വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൗന്ദര്യശില്‍പ്പങ്ങള്‍
സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ
ഗന്ധര്‍വ സുന്ദരികള്‍

ആ...
എവിടെപ്പിറന്നാലും മനുഷ്യര്‍ക്കും പൂക്കള്‍ക്കും
കുടികൊള്ളുമിടത്താണു സ്ഥാനമാനം
ദേവാലയത്തിലതു പരിപാവനം
തെരുവീഥിയില്‍ കിടക്കുമ്പോൾ അശ്രീകരം
സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ
ഗന്ധര്‍വ സുന്ദരികള്‍

ആ...
ശലഭത്തെ വിരുന്നൂട്ടാന്‍ നിത്യവും വിടര്‍ന്നിടും
കൊഴിഞ്ഞാലിടം കയ്യാല്‍ വലിച്ചെറിയും
വേദിയിലാഘോഷ പ്രതിബിംബം
ദേവദാസിക്കു വശ്യമാം രതിപ്രതീകം

സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ
ഗന്ധര്‍വ സുന്ദരികള്‍
വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൗന്ദര്യശില്‍പ്പങ്ങള്‍
സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ
ഗന്ധര്‍വ സുന്ദരികള്‍
സൗന്ദര്യശില്‍പ്പങ്ങള്‍
ഗന്ധര്‍വ സുന്ദരികള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sougandhikappookkal

Additional Info

Year: 
1982

അനുബന്ധവർത്തമാനം