മകളേ പാതിമലരേ

മകളേ പാതി മലരേ നീ മനസ്സിലെന്നെ അറിയുന്നു (2)
കനവും പോയ ദിനവും നിൻ ചിരിയിൽ വീണ്ടുമുണരുന്നു
ഈ കൊതുമ്പു കളിയോടം കാണാത്ത തീരമണയുന്നു ( മകളേ..)

കുഞ്ഞു താരമായ് ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു പാൽനിലാ
ഒളിനുറുങ്ങുപോൽ എന്നെ നീ അലസ മൃദുലമഴകേ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ
(മകളേ..)

ഇന്നിതായെന്റെ കൈക്കുടന്നയിൽ
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലെ
മൺചെരാതിന്റെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും...ഇനിയുറങ്ങാരിരാരിരോ
ആരിരാരാരി രാരിരോ ആരിരാരാരി രാരിരോ

ഉം ഉം ഉം ഉം ഉം ഉം..............................................

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Makale pathi malare

Additional Info

അനുബന്ധവർത്തമാനം