ചില്ലുവഴി പായും

ആ...
അമ്മേ കന്യാമറിയമേ
സൂര്യോദയ സന്ദേശം പകരും
ഉദയതാരകമേ ഉദയതാരകമേ
ചില്ലുവഴി പായും കിരണം പോൽ
നിന്നിൽ നാഥന്റെ തിരുജനനം
ഉദയതാരകമേ ഉദയതാരകമേ
അമ്മേ...കന്യാമറിയമേ...

ആ...
യഹോവായൊരുക്കിയ വരദാനം
മഹാ മഹിമതൻ അവതാരം
അനന്ത കരുണാമൃത വർഷം
അലോക സ്നേഹത്തിൻ ആത്മഹർഷം
(ചില്ലുവഴി..)

നിന്നിലെയുറവയാം പ്രാണജലം
കാൽവരി ചൂടിയ തീർത്ഥജലം
മണ്ണിനെ വിണ്ണാക്കും ജീവരക്തം
മർത്ത്യന്റെ നിത്യമാം മുക്തിമാർഗ്ഗം
(ചില്ലുവഴി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilluvazhi paayum

Additional Info

Year: 
1982

അനുബന്ധവർത്തമാനം