പനിനീര്‍പ്പൂ ചൂടി

പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ
പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ
ആ...

രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍
രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുതും
ഒരു നൂറു കാവ്യങ്ങള്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുതും
ഒരു നൂറു കാവ്യങ്ങള്‍
പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ

വാസന്ത വനിയില്‍ ഏതോ കിനാവില്‍
ശ്രീരാഗമുതിരും നീ തൂകും മൊഴികള്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍
പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Panineerpoo choodi

Additional Info

Year: 
1982

അനുബന്ധവർത്തമാനം