അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍

അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍
നിന്‍ സ്നേഹധാരയില്‍ അലിഞ്ഞു
ആരാരും അറിയാതെ ആത്മാവില്‍ വീണ്ടും
ആശതന്‍ പൂക്കള്‍ വിടര്‍ന്നു
ആശതന്‍ പൂക്കള്‍ വിടര്‍ന്നു
(അന്തരംഗത്തിൻ...)

പണ്ടു ഞാന്‍ സ്നേഹിച്ച പച്ചത്തുരുത്തുകള്‍
മോഹത്തിന്‍ നിറമായിരുന്നു - വ്യര്‍ത്ഥമാം
മോഹത്തിന്‍ നിറമായിരുന്നു (പണ്ടു..)
നഷ്ടസ്വപ്നങ്ങള്‍തന്‍ തീരത്തു വീണെന്റെ
മാനസം തേങ്ങിക്കരഞ്ഞു - എന്നുമെന്‍
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിൻ...)

ഇത്രനാള്‍ ഓമനേ ഞാനെന്റെ വീഥിയില്‍
ഏകാന്ത പദയാത്ര ചെയ്തു - മൂകമെന്‍
മോഹങ്ങള്‍ അനുയാത്ര ചെയ്തു (ഇത്രനാള്‍..)
ബന്ധങ്ങളില്ലാതെ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍
പൊയ്മുഖമെങ്ങോ മറഞ്ഞു - വീണ്ടും
മാനസം തേങ്ങിക്കരഞ്ഞു
(അന്തരംഗത്തിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Antharangathin

Additional Info

Year: 
1982

അനുബന്ധവർത്തമാനം