നീരാളി പിടുത്തം

ധൂമകേതുവോ കാളമേഘമോ വാനിതിൽ
കാലസർപ്പമോ കാട്ടുവള്ളിയോ പാതയിൽ
വരാനിരിപ്പതെന്തെടോ ..
വരും വരായ്കയേതെടോ ..
അതിഗൂഢമീ ലോകം...
നിഗൂഢമാം യോഗം..
അവിടെ ഇവിടെ അറിയാ പതനം
അജ്ഞാത ഭാവിതൻ സാഗരം  
നീരാളി പിടുത്തം നീരാളി പിടുത്തം
നീരാളി പിടുത്തം നീരാളി പിടുത്തം
ഓ ..ഓഹോ ..ഓ...ഉം ...

ഒരു പ്രളയവേഗമോ വരുമശനി പാതമോ  
മതി കഥകളെ തിരുത്തിടാൻ
ചതി വഴി വിലങ്ങിയാൽ
വിധി വല കുരുങ്ങിയാൽ
മതി ചിരികളെ കെടുത്തിടാൻ...
ജനിമൃതി കടക്കരെ കാവലരുളുവാൻ
മരു മണലിടങ്ങളിൽ കാനലാകുവാൻ
തണലായൊരാളാരോ ..തുണയായൊരാളാരോ
നിഴലോ നിനവോ അറിയാ കരമോ
അതീതനാകുമാ ദൈവമോ  
നീരാളി പിടുത്തം നീരാളി പിടുത്തം
നീരാളി പിടുത്തം നീരാളി പിടുത്തം

Neerali Pidutham | Lyrics Video | Mohanlal | Ajoy Varma | Santhosh T Kuruvilla | Stephen Devasy