ഇലയില്ലാമരങ്ങളില്‍

ഇലയില്ലാമരങ്ങളില്‍
തണല്‍ തേടും കിളികളേ
മലരില്ലാ വനികയില്‍
തേന്‍ തേടും തുമ്പികളേ
ആ...തേന്‍ തേടും തുമ്പികളേ

പറുദീസയില്‍ വാണൊരു ദൈവം
പരദോഷകനാകും ചെകുത്താന്‍
ഒരു ബലപരിശോധനയ്ക്കൊരുങ്ങീ
ബലിസ്നേഹിത ഹൃദയങ്ങളായി
ബലിസ്നേഹിത ഹൃദയങ്ങളായി
പറുദീസയില്‍ വാണൊരു ദൈവം
പരദോഷകനാകും ചെകുത്താന്‍

കറപുരളാതിണപ്പൂക്കള്‍
കരളുകളൊന്നായ് ചേരും
മോഹത്തിന്‍ പരിശുദ്ധഭാവം
സ്നേഹസുധാരസം ചൊരിയും
ആ ദിവ്യകുസുമങ്ങളലക്ഷ്യം
ലോകം ദൂരെവലിച്ചെറിഞ്ഞീടും
പറുദീസയില്‍ വാണൊരു ദൈവം
പരദോഷകനാകും ചെകുത്താന്‍

പ്രേമത്തിന്‍ മുന്തിരിവനിയില്‍
കാമുകഹൃദയങ്ങളണയും
ആലിംഗനത്തിലലിഞ്ഞു
ആനന്ദലഹരിയില്‍ മുഴുകും
ആ ദിവ്യനിമിഷത്തില്‍ അവരേ
ലോകം കാരാഗൃഹത്തിലടയ്ക്കും
(പറുദീസയില്‍...)

ILAYILLA Marangalil Thanal Thedum Kilikale..!!(Mini Anand)