വസന്തമഞ്ജിമകള്‍

വസന്തമഞ്ജിമകള്‍ തൊഴുതുണര്‍ന്നു
വര്‍ണ്ണമഞ്ജുഷകള്‍ മിഴിതുറന്നു
ഈ ദൃശ്യസംഗമത്തില്‍
ഇതു ചിത്രശാല ഇതു വര്‍ണ്ണശാല
ഇനി മേള നൃത്തമേള
(വസന്തമഞ്ജിമകള്‍..)

ഉല്ലാസദീപജ്വാല - ജ്വാല
സല്ലാപരാഗലീല - ലീല
നിറയുന്നൊരിരുളിന്‍ മുന്നില്‍
തിളങ്ങുമീ മേഘമാല
ഉഷസ്സിന്റെ സൂര്യമുഖം വിടര്‍ന്നാല്‍
കൊഴിയുന്ന മാലതീമാല
(വസന്തമഞ്ജിമകള്‍..)

കരിമേഘരാത്രി നീളെ - നീളെ
നിന്നാടിവാഴും നേരം - നേരം
ഒരു ബിന്ദുപ്രഭയായ് മുന്നില്‍
തെളിയും മിന്നാമിന്നി
മുഴുതിങ്കള്‍ രശ്മി ചൊരിഞ്ഞാല്‍
മറക്കുന്നു മിന്നിതന്‍ ശോഭ
(വസന്തമഞ്ജിമകള്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthamanjimakal

Additional Info

Year: 
1982

അനുബന്ധവർത്തമാനം