കാറ്റിൽ ഈ ജാലകം

തരരരം.. തരരരം.. തരരരം തതരരരം.. തതരരരം തരരം..
കാറ്റിൽ ഈ ജാലകം പാതി ചാരുന്നു 
മുല്ലകൾ പൂമണം തൂവിനിൽക്കുന്നു 
ദേവദാരുവിനെ മഞ്ഞുണർത്തുന്നു
മെഴുതിരി നാളമായ് ശ്വാസമുലയുന്നു 
കാറ്റിൽ ഈ ജാലകം പാതി ചാരുന്നു 
മുല്ലകൾ പൂമണം തൂവിനിൽക്കുന്നു..

വിരികളിൽ വിതറുമീ മണിമലർ ചെമ്പകം 
ഉടലുകൾ പൊതിയുവാൻ സുരഭിയാം കമ്പളം 
നീഹാരനിഴലുകൾ ഉതിർന്നു വീഴവേ 
ഈ രാവിൻ സൗഭഗം തുളുമ്പിനിന്നുവോ 
നിലാനാളമാടിനിന്നുവോ..
വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു 
ചഞ്ചലം താരകൾ കണ്ണുചിമ്മുന്നു 

മഴവിരൽ തഴുകുമാ ഹരിതമാം സാനുവിൽ 
കുതിരുമോ ശിലകളും ഹിമാകണം പോലവേ 
സൗവർണഭൂമിയെ തലോടി നീങ്ങുവാൻ 
ആഷാഢമുകിലുകൾ ഇറങ്ങിവന്നുവോ 
കിനാ ജ്വാലയാടിനിന്നുവോ 
തെരുതെരെ നനുനനെ മഞ്ഞുവീഴുന്നു  
വെണ്ണിലാ വീഞ്ഞിൽ ഈ രാവുമലിയുന്നു 
ദേവദാരുവിനെ മഞ്ഞുണർത്തുന്നു
മെഴുതിരി നാളമായ് ശ്വാസമുലയുന്നു 
കാറ്റിൽ ഈ ജാലകം പാതി ചാരുന്നു 
മുല്ലകൾ പൂമണം തൂവിനിൽക്കുന്നു..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattil ee jalakam

Additional Info

Year: 
2018

അനുബന്ധവർത്തമാനം