കാർത്തിക രാത്രിയിലെ

ആ...ആ...ആ...
കാര്‍ത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ
കദനത്തിന്‍ കണ്ണുനീര്‍ത്തുള്ളിയോ
എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ
എകാന്തപാന്ഥന്റെ കവിള്‍ത്തടത്തില്‍
(കാര്‍ത്തിക..)

മന്ദഹാസ തൂവാലയാല്‍ തുടച്ചെടുക്കാം - പിന്നെ
മന്ദമന്ദം കാതിലൊരു കഥ പറയാം (2)
എന്‍ കുടിലിന്‍ താമരത്തളിര്‍ മഞ്ചത്തില്‍
ഇന്നു രാത്രി കഴിച്ചിട്ട് നിനക്കു പോകാം 
(കാര്‍ത്തിക..)

മഞ്ഞണിനിലാവു പൂത്ത മലര്‍പൊയ്കയില്‍
അഞ്ജനക്കണ്ണെഴുതിയ നീലത്താരകള്‍
നീലമുകില്‍ത്തോണിയേറി തുഴഞ്ഞിടുമ്പോള്‍
നീ കേള്‍ക്കാന്‍ ഞാനൊരു കവിത പാടാം 
(കാര്‍ത്തിക...)
ആഹാഹാഹാഹാ.... ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karthika rathriyile

Additional Info

Year: 
1969

അനുബന്ധവർത്തമാനം