ഇരുള്‍ നിറയും ഇടനാഴികള്‍

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം
വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍

മാനം നിറയെ നിറമാല
താളം നുകരും സ്വപ്നങ്ങള്‍
മാറില്‍ നിറയെ തിരമാല
ഓളം മറിയും പുഷ്പങ്ങള്‍
നിങ്ങള്‍ നവദമ്പതികള്‍
നവദമ്പതികള്‍

കരളിനകം അലയാഴികള്‍
കാറ്റിലുലയും കരിയിലകള്‍
കളഭത്തില്‍ മണിനാഗം
വേര്‍പിരിഞ്ഞ ചങ്ങാ‍ടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം

രാഗം പതയും കതിര്‍മാല
ഗാനം പകരും കുളിരധരം
പൂക്കള്‍ വിരിയും മണിമാല
നാണം ചൊരിയും മധുരതരം
നിങ്ങള്‍ നവദമ്പതികള്‍
നവദമ്പതികള്‍

ഇരുള്‍ നിറയും ഇടനാഴികള്‍
ഈറനണിയും കടമിഴികള്‍
ഇടനെഞ്ചില്‍ ഇടിനാദം
വേര്‍പിരിഞ്ഞ ചങ്ങാടം
ദിക്കറിയാതെ ഒഴുകും ചങ്ങാടം
ഇരുള്‍ നിറയും ഇടനാഴികള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irul nirayum

Additional Info

Year: 
1981

അനുബന്ധവർത്തമാനം