താരുണ്യമോഹം പൂക്കും കാലം

താരുണ്യമോഹം പൂക്കും കാലം
ആത്മാവിലെ കിളികൾ പാടുന്നൂ
ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നൂ
താരുണ്യമോഹം പൂക്കും കാലം

കന്നിയിളം സ്വപ്നങ്ങളിൽ
കാമനകൾ ചിത്രമിടും
തേടും നെഞ്ചിൻ മുത്തുള്ള
സങ്കൽപപുഷ്പങ്ങളെ
തങ്കമയിൽപ്പീലികളും
ശംഖനാദമേളങ്ങളും
രാഗം ഉള്ളിൽ പെയ്യുന്നു
സ്വർഗ്ഗത്തിൻ സായൂജ്യങ്ങൾ
മുത്തമിടും ഹർഷങ്ങൾ തുള്ളി വരും
മുഗ്ദചിത്ത ഹംസങ്ങൾ നൃത്തമിടും
താളങ്ങള്‍ ചേർത്തും ഭാവങ്ങൾ തീർത്തും
രാഗങ്ങൾ പാടീടും
താരുണ്യമോഹം പൂക്കും കാലം
ലാലലലാല്ല ലാലാലലാ

സ്വപ്നരംഗ ബന്ധങ്ങളും
സ്വയംപ്രഭാ ശിൽപങ്ങളും
താനേ നെഞ്ചിൽ ശൃംഗാര
മന്ദാരപുഷ്പങ്ങളായ്‌
അല്ലിമലർ ഗന്ധങ്ങളും
അന്തരംഗ മന്ത്രങ്ങളും
ചേരുംനേരം നേടീടും ആനന്ദജാലങ്ങളിൽ
ഇന്നു മുതൽ സ്വർഗ്ഗത്തിൻ തേരു വരും
ചന്ദ്രമദം നെഞ്ചത്തു പെയ്തുവീഴും
അനുപമരാഗം സിരകളിൽ ഊറും
മോദങ്ങൾ പടർന്നേറും

താരുണ്യമോഹം പൂക്കും കാലം
ആത്മാവിലെ കിളികൾ പാടുന്നു
ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നു
താരുണ്യമോഹം പൂക്കും കാലം
ലാലലലാല്ല ലാലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarunyamoham

Additional Info

Year: 
1981

അനുബന്ധവർത്തമാനം