അപ്പൂപ്പൻ താടി

അപ്പൂപ്പൻതാടി പാറണ ചേലിൽ.. 
ആകാശത്തോളം പോകണ കണ്ടാ..
വല്ലതുമാറാൻ നല്ലതുചേരാൻ..
ചില്ലറ തേടി ചില്ലകൾ തേടി.. 
ഉയിരുചേർന്നേ പോണെങ്ങോ...
അന്തിനിലാവിൽ ചേക്കേറാൻ... 
കുറുമ്പുമായ്‌.. കനവിന്റെ പൂവിളിയായ്....       
കനവിന്റെ പൂവിളിയായ്... 

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ 
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ 
നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. 

കണ്ണീരും വേവും പങ്കിട്ടു നമ്മൾ   
ചങ്കോടു ചങ്കായ് കൂടുന്ന കണ്ടോ.. 
ഉയിരു മെല്ലേ മായുന്നേ.. പുഞ്ചിരി വെട്ടം വീഴുന്നേ  
കുറുമ്പുമായ്‌ കനവിന്റെ പൂവിളിയായ്....       
കനവിന്റെ പൂവിളിയായ്... 

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ 
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ 
നമ്മക്കിതു നല്ലൊരു കാലം നീയും വായോ.. 

ഓ... ഓ.... 

നെഞ്ചത്തൊരു ചെണ്ട മുഴക്കും ചെമ്പടതാളം കേട്ടോ കേട്ടോ 
പഞ്ഞത്തിരു കർക്കിടകം ദേ പെയ്തേ പോയേ..
തുമ്പക്കൊടി കണ്ണുമിഴിക്കും ചിങ്ങവെളിച്ചം കണ്ടേ കണ്ടേ 
നമ്മക്കിതു നല്ലൊരു കാലം നീയും വായോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appooppan thadi

Additional Info

Year: 
2018

അനുബന്ധവർത്തമാനം