എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം

എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്തോന്നിനാണീ കള്ള വിളയാട്ടം
വാട്ടാതെ നോക്കിയെന്നെ എന്റെ ചെല്ലേട്ടൻ
ആടാൻ പാടാൻ വാ വാ കണ്ണേപൊന്നേ നീ
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം

എന്നുള്ളിൽ നീയിരുന്നു താളമിടുന്നു
വല്ലാത്ത പൊല്ലാപ്പിൽ തള്ളിയിടുന്നു
കണ്ണോടു കണ്ണുകൾ...കൈയ്യോടു കൈയ്യുകൾ
കണ്ണോടു കണ്ണുകൾ കൈയ്യോടു കൈയ്യുകൾ
ചേരാതെ ചേരും പിന്നെ പാരാകെ മാറും
ഉല്ലാസവേള നമ്മൾക്കുല്ലാസ മേളം
നിന്നോടു ചൊല്ലാനൊരു കാരിയം
ഇത് കേട്ടാലും കേട്ടാലും രഹസിയം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം

എന്നെന്നും നാമിവിടെ വേഷമിടുന്നു
എന്നാലും തീ പൂട്ടാതാശ ചുടുന്നു
നാടായ നാടുകൾ...റോഡായ റോഡുകൾ
നാടായ നാടുകൾ റോഡായ റോഡുകൾ
നമ്മൾക്ക് സ്വന്തം എല്ലാം നമ്മൾക്ക് ബന്ധം
പോണേടം നാട് നമ്മൾക്കെങ്ങെങ്ങും വീട്
എല്ലാരും കേൾക്കാനൊരു കാരിയം
ഇനി തന്നാലും തന്നാലും നാണയം

എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്തോന്നിനാണീ കള്ള വിളയാട്ടം
വാട്ടാതെ നോക്കിയെന്നെ എന്റെ ചെല്ലേട്ടൻ
ആടാൻ പാടാൻ വാ വാ കണ്ണേപൊന്നേ നീ
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം
എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthanu chettaa nenchilakum nottam

Additional Info

Year: 
1981

അനുബന്ധവർത്തമാനം