വിടരുതിവിടെ

വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
മഠയ നിയമവും ....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
ഉടമ ബോധവും ....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
തിമിര കാമവും.....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
വിടുവായനെ...
പുരുഷ പരുഷ കലുഷമായൊരന്തരീക്ഷവും
അതില് പെട്ടു വളരുമെന്നെ നിന്നെയും   
വരച്ചു കള്ളി വേർതിരിച്ചു ആണും പെണ്ണും കെട്ടതും
തടിച്ച ചൂരൽ ചൂണ്ടിയെത്തും പഴയ രീതിയെ  
ഒന്ന് കോർത്താൽ ഊറി മാറാൻ  
ആകതില്ലാതാകെ കീറുമുൾമുനയ്ക്ക്
വളവു തീർത്ത നാട്ടുനീതിയെ
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...

പണമഹന്ത പണിയഹന്ത
നിറമഹന്ത നാടഹന്ത....
മതമഹന്ത കൊടിയഹന്ത...
കൂട്ടഹന്ത ഊക്കഹന്ത ..
നിലമറന്നു നിലവിട്ട് പൊങ്ങുമൊരുത്തനേം  
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
മഠയ നിയമവും ....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
ഉടമ ബോധവും ....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
തിമിര കാമവും.....
വിടരുതിവിടെ വിടരുതിവിടെ വിടരുതിവിടൊരീ
വിടുവായനെ...

കെണിയൊരുക്കി കാത്തിരിക്കും ഘോരകാഴ്ചകൾ
അതികുരുക്കി കുഴിയിലാക്കും കുടിലം പണിയേ
വളഞ്ഞ വാക്കിനെ വളിഞ്ഞ നോക്കിനെ
ഉടലിനുള്ളിൽ തടവിലയൊരെന്നെ നിന്നെയും
പറന്നിത്തത്രയും തുറന്ന ഭൂമി
മതിലുകെട്ടി ചതുരമാക്കി എന്റെയെന്ന ഗർവുകാട്ടും  
ഏതൊരുത്തനേം..
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...
വിടരുത് വിടരുത് വിടരുതിവിടെ വിടരുത്...

ചോരമത്രയും ചുവപ്പ് നിലമിതത്രയും തണുപ്പ്
ചളിയിതത്രയും ഇളപ്പ് നമ്മളത്രയും മുളപ്പ്
ചോരമത്രയും ചുവപ്പ് നിലമിതത്രയും തണുപ്പ്
ചളിയിതത്രയും ഇളപ്പ് നമ്മളത്രയും മുളപ്പ്
നമ്മളത്രയും മുളപ്പ് ..നമ്മളത്രയും മുളപ്പ് ...

Aabhaasam | Official Audio Songs Jukebox | Oorali Band | Suraj Venjaramoodu | Rima Kallingal