ഓടിച്ച് ഓടിച്ച്

ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഒരറ്റത്തുനിന്നും.. മറ്റേ അറ്റത്തേയ്ക്ക്
ഒരറ്റത്തുനിന്നും.. മറ്റേ അറ്റത്തേയ്ക്ക്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
വലത്തോട്ടുള്ള വളവിൽ.. വലത്തേയ്ക്കും
ഇടത്തോട്ടുള്ള തിരിവിൽ.. ഇടത്തേയ്ക്കും
വെട്ടിക്കറക്കി വീശിയൊടിച്ച് മുന്നോട്ട്
വെട്ടിക്കറക്കി വീശിയൊടിച്ച് മുന്നോട്ട്
ഇറക്കത്തിനൊരു കയറ്റവും
കയറ്റത്തിനൊരു ഇറക്കവും പിന്നിട്ട് മുന്നോട്ട്
പിന്നിട്ട് മുന്നോട്ട് പിന്നിട്ട് മുന്നോട്ട്
പിന്നിട്ട് മുന്നോട്ട് പിന്നിട്ട് മുന്നോട്ട്  
വീതി കുറഞ്ഞ ഇടങ്ങളിൽ
കുറുകെ ചാടുന്ന കുട്ടികളും
പട്ടികളും ആട്ടിൻ കൂട്ടവും...  
ഒരാന്തലിന്റെ കുഞ്ഞു സമയത്തിൽ  
അങ്ങോട്ടോ... ഇങ്ങോട്ടോ...
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്

എന്നും ഒരേ കണ്ണാടിയിൽ.. ഒരേ ചിത്രങ്ങൾ
ഒരേ സൂര്യൻ... ഒരേ ചൂട്...
ഒരേ കാറ്റിനൊടുവിൽ... ഒരേ മഴ
ഒരേ ആളുകൾ... ഒരേ ദൂരം..
ഒരേ ആളുകൾ... ഒരേ ദൂരം
ഒരേ ആളുകൾ.... ഒരേ ദൂരം
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്
ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്
ഓടിച്ചോടിച്ച് നിർത്താതെ ഓടിച്ചോടിച്ച്

Aabhaasam | Odichodichu | The Travel Song | Official | Oorali | Suraj Venjaramoodu | Rima Kallingal