പഞ്ചവർണ്ണതത്ത

പഞ്ചവർണ്ണത്തത്ത പറന്നേ
തത്ത വന്നിട നെഞ്ചിലിരുന്നേ
നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
പാട്ടിലൂടവൾ വാനിലുയർന്നേ...
തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
കൊഞ്ചണതെന്താണ്.....
തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
കൊഞ്ചണതെന്താണ്.....
കൊഞ്ചണതെന്താണ്.....
പഞ്ചവർണ്ണത്തത്ത...
പഞ്ചവർണ്ണത്തത്ത പറന്നേ
തത്ത വന്നിട നെഞ്ചിലിരുന്നേ
നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
പാട്ടിലൂടവൾ വാനിലുയർന്നേ..

ഉം ..എന്തോരം ..തന്നാലും
എന്തോരം തന്നാലും ചുണ്ടോരം
തീരാത്ത പഞ്ചാര വാക്കുള്ള പെണ്ണ് (2)
കണ്ണേറൊന്നും കൊള്ളാതെ നോക്കാനാരാണ്
ചായും നേരം കൂടോരം കൂട്ടിന്നാരാണ്  
കനകമാ നിലകളും കളകളം കിളികളും
പെണ്ണിന് കൂട്ടാണ്...
പഞ്ചവർണ്ണത്തത്ത...
പഞ്ചവർണ്ണത്തത്ത പറന്നേ
തത്ത വന്നിട നെഞ്ചിലിരുന്നേ
നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
പാട്ടിലൂടവൾ വാനിലുയർന്നേ..

വർണ്ണങ്ങളഞ്ചുള്ള കണ്ണഞ്ചും കുപ്പായം
പിഞ്ചാതെ നോക്കേണ്ടതാര്..
ചുണ്ടാകെ ചോക്കുന്ന താംബൂലമുണ്ടാക്കി
വേണ്ടപ്പോൾ ഏകേണ്ടതാര്...
പാലിൽ നിന്നെ ചേലിൽ നീരാട്ടാനാരാണ്
പാടും പാട്ടിൻ തേനിമ്പം കൂട്ടാനാരാണ്
പനിമതീ മലയിലും മണിനിലാതിരയിലും
പാറണ പെണ്ണാണ്....
പഞ്ചവർണ്ണത്തത്ത...
പഞ്ചവർണ്ണത്തത്ത പറന്നേ
തത്ത വന്നിട നെഞ്ചിലിരുന്നേ
നെഞ്ചിൽ നിന്നൊരു പാട്ടുമുണർന്നേ
പാട്ടിലൂടവൾ വാനിലുയർന്നേ..
തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
കൊഞ്ചണതെന്താണ്.....
തുഞ്ചായത്തില് ഊഞ്ഞാലിട്ടവൾ
കൊഞ്ചണതെന്താണ്.....
കൊഞ്ചണതെന്താണ്.....
പഞ്ചവർണ്ണത്തത്ത...

PANCHAVARNA THATHA | Video Song | Ramesh Pisharody | M Jayachandran | Jayaram | Kunchacko Boban