അക്കരപ്പച്ച തേടിപ്പോയോളേ

അക്കരപ്പച്ച തേടിപ്പോയോളേ നീ
ഇക്കരയ്ക്കുടൻ തോറ്റു പോരുകയോ
അജ്ഞാതവാസം മടുത്തുപോയോ - നീ
ആശിച്ച മധുവിധു മതിയായോ
(അക്കരപ്പച്ച...)

ആളിപ്പടർന്ന നിൻ ആവേശമൊക്കെയിപ്പോൾ
ആറിത്തണുത്തു പോയോ - നീ
ആകെത്തളർന്നു പോയോ
പെൺബുദ്ധി എപ്പോഴും പിൻബുദ്ധി - അതിൽ
നിൻ ബുദ്ധി അവിവേക കുരങ്ങുബുദ്ധി
(അക്കരപ്പച്ച...)

മായയാം പൊന്മാനായ് മതിഭ്രമമുണർത്തുന്ന
മാരീചനാണു മോഹം - പെണ്ണേ
മാരീചനാണു മോഹം
അയലത്തെ സ്വർഗ്ഗത്തെ തേടാതെ - നീ
ആത്മാവിൻ സ്വർഗ്ഗത്തെ സ്വീകരിയ്ക്കൂ
(അക്കരപ്പച്ച...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akkarappacha thedi

Additional Info

Year: 
1976

അനുബന്ധവർത്തമാനം