മേലേ വാനത്തിലേ മേയും മേഘങ്ങളേ

മേലേ വാനത്തിലേ മേയും മേഘങ്ങളേ
സായാഹ്നം നിറമേളയില്‍ ഉണര്‍ന്നു
ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും
ശൃംഗാരപ്പൂമാരിയില്‍ നനഞ്ഞൂ
(മേലേ വാനത്തിലേ..)

പീയൂഷഭൂമിയില്‍ നാം നുകര്‍ന്നീടും
മന്ദാരപ്പൂക്കളില്‍ മാധുരികള്‍
വിണ്ണിന്‍ തൂമഞ്ചം മണ്ണിന്‍ രോമാഞ്ചം
എന്റെ പൊന്‍നെഞ്ചം സ്വീകരിച്ചൂ
(മേലേ വാനത്തിലേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Mele maanathile

Additional Info

Year: 
1977

അനുബന്ധവർത്തമാനം