കാമിനീ കാതരമിഴീ

കാമിനീ കാതരമിഴീ
കരിമ്പിന്റെ വില്ലില്‍ നിന്നും
കാമദേവന്‍ തൊടുത്തുവിട്ട
പുഷ്പബാണമോ നീ കാമബാണമോ
സഖീ കാമബാണമോ
നീ കാമബാണമോ
കാമിനീ കാതരമിഴീ

അധരത്തില്‍ മന്ദഹാസം
നിറഞ്ഞുനില്‍ക്കുമ്പോള്‍
നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍
ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ
ചേതനയില്‍ മധുരവികാരം
തുടികൊട്ടുന്നൂ...ഊഹുഹു...
കാമിനീ കാതരമിഴീ

കണ്ണിണയില്‍ സ്വപ്നവുമായ്
ഓടിയെത്തുമ്പോള്‍
നിന്റെ പാദസരത്താളലയങ്ങള്‍
കാതിലെത്തുമ്പോള്‍
ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു
എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ...ഊഹുഹൂ...

കാമിനീ കാതരമിഴീ
കരിമ്പിന്റെ വില്ലില്‍ നിന്നും
കാമദേവന്‍ തൊടുത്തുവിട്ട
പുഷ്പബാണമോ നീ കാമബാണമോ
സഖീ കാമബാണമോ
നീ കാമബാണമോ
കാമിനീ കാതരമിഴീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaminee kaatharamizhee

Additional Info

Year: 
1978

അനുബന്ധവർത്തമാനം