എളവെയില്‍ തലയില് കിന്നാരം

എളവെയില്‍ തലയില് കിന്നാരം പറയുമ്പോ
എനിക്കൊരു പുണ്യാളന്റെ പവറ്‌ (എളവെയില്‍..)
എനിക്കൊരു പുണ്യാളന്റെ പവറ്‌

ഈ ലോകം എനിക്കൊരു പള്ളി -അതില്‍
നാണുവാശാനൊരു പാതിരി - അപ്പ ഞാനാ?
താനോ? ങാ അരക്കുപ്പി കള്ളടിച്ചാല്‍
തലകുത്തി താഴെവീഴും
താനൊരു തടിയന്‍ കപ്യാര്...ങേ...
എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്‌
എനിക്കൊരു പുണ്യാളന്റെ പവറ്‌

വറീച്ചാ..താനൊരു സംഗതിയറിഞ്ഞാ?
അതെന്താടോ?
ങാ പാലക്കക്കടവില്‍ ഞാന്‍ മീന്‍ വാങ്ങാന്‍ ചെന്നപ്പം പരിമളം മേരിക്കു ശൃംഗാരം
എന്റെ കര്‍ത്താവേ!!
അഞ്ചാറ് മത്തിക്ക് വെലപേശി നിന്നപ്പം
അവളെന്നെ ഒളികണ്ണാല്‍ വലവീശി -
ആ എന്തോ?
ങാ അവളെന്നെ ഒളികണ്ണാല്‍ വലവീശീന്ന്
അതേ ആശാന്റെ ചന്തം കണ്ടട്ടാ
ആഹാ എന്നെ കണ്ടാല്‍ ഏതു പെണ്ണും വീഴും മോനേ -- ഉവ്വവ്വവ്വവ്വ

എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്‌
എനിക്കൊരു പുണ്യാളന്റെ പവ്വറ്്‌

കര്‍ത്താവേ ഇന്നു ക്രിസ്തുമസ്സല്ലേ
ഉം ഇന്ന് നമുക്കൊന്ന് ആഘോഷിക്കണം
ആഘോഷിക്കാം
ചട്ടമ്പി ശങ്കരന്‍ തെങ്ങീന്നെറക്കണ
പുത്തന്‍കൊടത്തിലെ തേന്
മത്തി പൊരിച്ചതും മരിച്ചീനി വച്ചതും
കൂട്ടിനൊരിത്തിരി കാന്താരീം
അന്തിക്കള്ളാണെങ്കില്‍ പഷ്ടായി വറീച്ചാ
എന്നാ പിന്നെ അന്തീം പൊലരീം ചേര്‍ത്താലോ
ഹഹഹഹഹഹ

എളവെയില്‍ തലയില് കിന്നാരം പറയുമ്പോള്‍
എനിക്കൊരു പുണ്യാളന്റെ പവറ്‌
എനിക്കൊരു പുണ്യാളന്റെപവ്വറ്്‌
ഈ ലോകം എനിക്കൊരു പള്ളി -അതില്‍
നാണുവാശാനൊരു പാതിരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elaveyil thalayilu

Additional Info

Year: 
1978

അനുബന്ധവർത്തമാനം